കാഞ്ഞങ്ങാട് കാഞ്ഞങ്ങാട്ടെ ഗതാ ഗതക്കുരുക്കഴിക്കാൻ ആശയങ്ങളും നിർദേശങ്ങളും സ്വരുക്കൂട്ടി മോട്ടോർ വാഹന വകുപ്പ്. ബസ്സ്റ്റാൻഡിനു മുൻപിൽ അത്യാധുനിക നിലയിലുള്ള ഫൂട്ട് ഓവർ ബ്രിഡ്, വിവിധ സ്ഥലങ്ങളിൽ പേ പാർക്കിങ് സൗകര്യം, ഓട്ടോ റിക്ഷാ പാർക്കിങ്ങുകളുടെ പുനഃക്രമി കരണം, സർവീസ് റോഡിലൂടെ ഒരു വശത്തേക്ക് മാത്രമുള്ള ഗതാഗതം, ആലാമിപ്പള്ളി ബസ്റ്റൻഡ് പൂർണ സജ്ജമാക്കൽ, നടപ്പാത നവീകരിച്ച് ഇരുവശങ്ങളിലും മനോഹരമായ പൂ ച്ചെടികൾ വെച്ചുപിടിപ്പിക്കൽ, അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കൽ, തട്ടുകൾക്ക് കേന്ദ്രീകൃതരൂപം നൽകി ഫുഡ് കോർട്ടുകൾ ഉണ്ടാക്കൽ എന്നീ നിർദേശങ്ങൾ സെമിനാറിൽ ഉയർന്നു.
കോട്ടച്ചേരി സർക്കളിലെ രൂക്ഷമായ ഗതാഗതക്കുരിക്കിന് പരിഹാരം വെള്ളായിപ്പാലത്തേയും കുന്നു മ്മലിലെയും റോഡ് വൺവേയാക്ക ണമെന്നതായിരുന്നു മറ്റൊരു നിർദേശം.
തീവണ്ടിയാത്രക്കാരും മറ്റും പട്ടണത്തിലെ സർവീസ് റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിലേക്കും അധികാരികളുടെ ശ്രദ്ധതിരിയണമെന്ന് സെമിനാറിൽ പങ്കെടുത്തവർ പറഞ്ഞു. കാഞ്ഞങ്ങാട് റോട്ടറി ക്ലബുമായി കൈകോർത്ത് നട ത്തിയ സെമിനാറിൽ നഗരസഭയുടെയും ഹോസ്‌ദുർഗ് പൊലീസിന്റെയും സഹകരണവുമുണ്ടായിരുന്നു.
നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജോ. ആർടിഒ സി.എസ്. കുമാർ അധ്യ ക്ഷനായി. കാഞ്ഞങ്ങാട് ഡിവൈ എസ്‌പി സുരേഷ് ബാബു മുഖ്യാതിഥി ആയി.
നഗരസഭാ ഉപാധ്യക്ഷ ലതാ ബാല കൃഷ്ണൻ, സ്ഥിരംസമിതി അധ്യക്ഷരായ എം.പി. ജാഫർ, ഫൗസിയ ഷെറീഫ്, മുഹമ്മദ് മുറിയനാവി, എം. വിജയൻ, കൗൺസിലർമാരായ എം. സേതു, റമീസ്, കാഞ്ഞങ്ങട് റോട്ടറി ക്ലബ് പ്രസിഡന്റ് ജയേഷ് കെ. ജനാർദനൻ, മുൻ പ്രസിഡൻ്റ് എം.കെ. വിനോദ്‌കുമാർ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ട റായ എം. വിജയൻ കെ.വി. ജയൻ, എ.എം വി ഐ കെ. അഭിലാഷ്, ട്രാ ഫിക് എസ് ഐ മധു സംസാരിച്ചു.
0 Comments