കാഞ്ഞങ്ങാട് :അലാമിപ്പള്ളിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ആക്രമിച്ചു. മന്യോട്ട് ക്ഷേത്ര ഉത്സവവുമായി ബന്ധപെട്ട് രാത്രി 10.30 മണിയോടെ കാഴ്ച കാണാനെത്തിയ സമയം റോഡിൽ വച്ച് ആക്രമിച്ചതായാണ് പരാതി. പരാതിയിൽ നാല് ബി . ജെ . പി പ്രവർത്തകർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അരയിയിലെ എം.സനൽ കുമാറിനാണ് 26 പരിക്ക്. ജിഷ്ണു , പ്രതുൽ, വൈഷ്ണവ് , അമിത്ത് എന്നിവർക്കെതിരെയാണ് കേസ്. തടഞ്ഞു നിർത്തി വളപോലുള്ള ആയുധം കൊണ്ട് നെറ്റിയിൽ കുത്തി പരിക്കേൽപ്പിച്ചെന്നാണ് പരാതി. പഞ്ചായത്ത് തിരഞ്ഞെടുപ്പിലുണ്ടായ രാഷ്ട്രീയ വിരോധമാണ് കാരണമെന്നും പറഞ്ഞു.
0 Comments