Ticker

6/recent/ticker-posts

ട്രാഫിക് സർക്കിളിലെ അപകട കുഴിയടച്ച് ഹോം ഗാർഡും നന്മ മരം പ്രവർത്തകരും

കാഞ്ഞങ്ങാട് : കോട്ടച്ചേരിട്രാഫിക് സർക്കിളിലെ അപകട കുഴിയടച്ച് ഹോം ഗാർഡും
 നന്മ മരം പ്രവർത്തകരും. മാസങ്ങളായി വലിയ അപകട ഭീഷണി ഉയർത്തി വന്ന നഗരമധ്യത്തിലെ ഗർത്തമാണ് ഇന്ന് രാവിലെ അടച്ചത്. ഓട്ടോ
ഡ്രൈവറും സഹായത്തിനെത്തി.
 നിരവധി വാഹനങ്ങൾ ഈ കുഴിയിൽ വീണ് അപകടമുണ്ടായിരുന്നു. മെറ്റലുകളും ടാർ ഉൾപ്പെടെ എത്തിച്ചായിരുന്നു കുഴിയടക്കൽ. ട്രാഫിക് സർക്കിളിന് ചുറ്റും റോഡുകൾ തകർന്ന് കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മാസങ്ങളായിട്ടും അറ്റകുറ്റപണി നടക്കുന്നില്ല.
Reactions

Post a Comment

0 Comments