കാഞ്ഞങ്ങാട് :കാലപ്പഴക്കത്താൽ വീട് നശിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ജീവനൊടുക്കി. വീടിന് മുന്നിലെ ചെമ്പക മരത്തിൽ മുണ്ടിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കരിവേടകം പള്ളക്കാട്ടിലെ വി.എൻ. സുകുമാരൻ 76 ആണ് മരിച്ചത്. ഇന്ന് ഉച്ചക്കാണ് കണ്ടത്. സ്വന്തം വീട് നശിച്ചതിലെ മനോവിഷമമാണ് കാരണമെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments