Ticker

6/recent/ticker-posts

പുല്ല് പറിക്കുന്നതിനിടെ മൺതിട്ടയിൽ നിന്നും വീണ് വയോധികൻ മരിച്ചു

കാഞ്ഞങ്ങാട് :പുല്ല് പറിക്കുന്നതിനിടെ മൺതിട്ടയിൽ നിന്നും താഴെ
 വീണ് വയോധികൻ മരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെ മരിച്ചു. ഷേണി അരിയപ്പാടി മലങ്കേരിയിലെ എം. എ. മുഹമ്മദ് 77ആണ് മരിച്ചത് . കഴിഞ്ഞ 28 ന് വൈകീട്ട് വീടിന് സമീപത്തുള്ള മൺതിട്ടയിൽ പുല്ല് പറിക്കുന്നതിനിടെയാണ് അപകടം. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments