Ticker

6/recent/ticker-posts

ഓടയിൽ വീണ നാണയം എടുക്കുന്നതിനിടെ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

കാസർകോട്: ഓടയിൽ വീണ നാണയ തുട്ട്
 എടുക്കാൻ ശ്രമിക്കവെ എട്ടാം ക്ലാസുകാരന് പാമ്പുകടിയേറ്റു. കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിക്കാണ് കടിയേറ്റത്.  ഉച്ചയോടെ കുമ്പള ടൗണിനടു ത്താണ് സംഭവം. സ്കൂൾ വിട്ട് ന ടന്നുപോകുന്നതിനിടെ കൈയിലുണ്ടായിരുന്ന നാണയം തെറിച്ച് ഓടയിൽ വീഴുകയായിരുന്നു. ഓടയിലേക്ക് കുനിഞ്ഞ് നാണയം എടുക്കാൻ ശ്രമിക്കവേ ഇഴ ജന്തുവിന്റെ കടിയേൽക്കുകയായിരുന്നു. കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി മംഗളൂരു വിലെ ഫാദർ മുള്ളേഴ്സ് ആശുപത്രിയിലേക്ക് മാറ്റി.
Reactions

Post a Comment

0 Comments