Ticker

6/recent/ticker-posts

കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു

കാഞ്ഞങ്ങാട്:കഴിഞ്ഞ ദിവസം കുവൈത്തിൽ  ഹൃദയാഘാതത്തെ തുടർന്ന് മരിച്ച യുവാവിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിൽ എത്തിച്ചു. ബന്തടുക്ക
 പടുപ്പിലെ ഷെരീഫ് 43 മൂടങ്കയതിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. കരിപ്പൂർ വിമാനത്താവാളത്തിലേക്ക് രാവിലെ എത്തിച്ചു. തുടർന്ന് റോഡ് മാർഗം നാട്ടിലേക്ക് കൊണ്ട് വരികയായിരുന്നു. പടുപ്പ് മദ്രസ ഹോളിൽ പൊതുദർശനം തുടർന്ന് പടുപ്പ് ബദർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യ: ദേലംപാടിയിലെ
 ഫൈറൂസ ജഹാൻ .
മക്കൾ: മുഹമ്മദലി,ലുക്മാനുൽ ഹക്കീം, സൽമാൻ ഫാരിസ് .
സഹോദരങ്ങൾ: ഉസ്മാൻ കുവൈത്ത്, ഷാക്കിർ പടുപ്പ്, റാഹില.
Reactions

Post a Comment

0 Comments