Ticker

6/recent/ticker-posts

പരപ്പ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

കാഞ്ഞങ്ങാട് :പരപ്പ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഏഴ് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
പരപ്പയിലെ കാവേരി തൊടഞ്ചലി
ൻ്റെ മകൻ കെ.പി. രവി 42 യെ
മദ്യപിച്ച് വാക്ക് തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തിയ കേസിലെ
 പ്രതികനകപ്പള്ളി കാരാട്ടെ വില്ലിയത്ത് വീട്ടിൽ കെ.വി.
 കുഞ്ഞിക്കണ്ണൻ എന്ന
കണ്ണനെ
59, യാണ് ശിക്ഷിച്ചത്. കാസർകോട് അഡി.ജില്ലജഡ്ജ് ടി.എച്ച്.രജിത യാണ് ശിക്ഷ വിധിച്ചത്.
ഒരു ലക്ഷം  രൂപ 
പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക കഠിന തടവ് അനുഭവിക്കണം. 2020 ആഗസ്റ്റ്9 ന് രാത്രി 8:45 മണിക്കാണ് കേസിന് ആസ്പദമായ സംഭവം . സംഭവദിവസം, പകൽ പ്രതിയായ കുഞ്ഞിക്കണ്ണനും  ഭാര്യയും,രവിയുടെ വീട്ടിൽ പോയിരുന്നു.   അവിടെവച്ച് കുഞ്ഞിക്കണ്ണനും രവിയും മദ്യപിക്കുകയും തുടർന്ന്   പരസ്പരം ചീത്ത  വിളിക്കുകയും പിടിവലി നടക്കുകയും ചെയ്തു.
അതിനിടയിൽ വീടിന്റെ സിറ്റൗട്ടിന്റെ തിണ്ണയിൽ വച്ചിരുന്ന കറിക്കത്തി എടുത്ത് കുഞ്ഞികണ്ണൻ രവിയുടെ നെഞ്ചിലും പിറകിലും കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചു. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിച്ച രവി  പറമ്പിന്റെ 10 മീറ്റർ മാറി മരിച്ചു കിടക്കുന്നതാണ് പിറ്റേദിവസം കണ്ടത്.പ്രതിയുടെ ഭാര്യ   രുഗ്മിണി കോടതി യിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. മരണപ്പെട്ട രവിയുടെ ഭാര്യയായ സുശീലയുടെ മൊഴിയുടെയും റിക്കവറിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. കുത്താൻ ഉപയോഗിച്ച കത്തി പ്രതിയുടെ കുറ്റ സമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി യുടെ വീട്ടിൽ നിന്നും കണ്ടെത്തിയിരുന്നു.
 വെള്ളരിക്കുണ്ട് പൊലീസ്  റജിസ്റ്റർ ചെയ്ത കേസിൽ ആ സമയം 
വെള്ളരിക്കുണ്ട്  ഇൻസ്പെക്ടർ ആയിരുന്ന  കെ. പ്രേമംസദനാണ് അന്വേഷണം നടത്തിയിരുന്നത്. കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ  സനിൽ കുമാറാണ്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക്  പ്രോസിക്യൂട്ടർ ഇ. ലോഹിതാക്ഷൻ, അഡ്വ. ആതിര ബാലൻ  എന്നിവർ ഹാജരായി. കേസിൽ പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിക്കുകയും 45 രേഖകളും 17 മുതലുകളും ഹാജരാക്കുകയും ചെയ്തിരുന്നു.
Reactions

Post a Comment

0 Comments