Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് കെ.എസ്.ആർ.ടി.സി ബസിൽ യുവതിയുടെ മൂന്ന് ലക്ഷം രൂപയുടെ സ്വർണം കവർന്നു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ യുവതിയുടെ മൂന്ന് ലക്ഷം രൂപയുടെ സ്വർണം കവർന്നു. സംഭവത്തിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവണീശ്വരം കുന്നുമ്മലിലെ കെ.രാഘവൻ്റെ ഭാര്യ കെ. സുജാത 47യുടെ ആഭരണമാണ് കവർന്നത്. ചാമുണ്ഡിക്കുന്നിനും കാഞ്ഞങ്ങാടിനും ഇടയിലുള്ള ബസ് യാത്രക്കിടെ ഇന്ന് രാവിലെ 9നും 9.20 നും ഇടയിലാണ് കവർച്ച. രണ്ടേ മുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ താലി മാലയാണ് കവർച്ച ചെയ്തത്.
Reactions

Post a Comment

0 Comments