കാഞ്ഞങ്ങാട് :സംസ്ഥാന കായിക - യുവജന കാര്യാലയം സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് പദ്ധതിയുമായി സഹകരിച്ച് പെൺകുട്ടികൾക്കും വനിതകൾക്കും സ്വയം ശാക്തീകരണവുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നതിൻ്റെ ഭാഗമായി ജില്ലയിലെ എസ് പി സി സ്കൂളുകളിലെ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കും സെൽഫ് സിവൻസ് പൊലീസ് ഉദ്യോഗസ്ഥർക്കുമായി ഏകദിന പരിശീലനം നൽകി. കരാട്ടെ, ബോക്സിംഗ്, കളരി, തൈക്ക്വാണ്ടോ എന്നീ വിഭാഗങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം ജില്ലാ അഡീഷണൽ എസ് പി യും എസ് പി സി ജില്ലാ നോഡൽ ഓഫീസറുമായ സി.എം ദേവദാസൻ ഉദ്‌ഘാടനം ചെയ്തു. കായിയ യുവജനക്ഷേമ വകുപ്പ് കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയരക്ടർ അനീഷ് പദ്ധതി പ്രവർത്തനം വിശദീകരിച്ചു. എസ് പി സി ജില്ലാ അസിസ്റ്റൻ്റ് നോഡൽ ഓഫീസർ ടി തമ്പാൻ സ്വാഗതവും സിവിൽ പൊലീസ് ഓഫീസർ സുജിത് കുമാർ നന്ദി പറഞ്ഞു. ജയൻ പൊയിനാച്ചി, ദിലീപ് കുമാർ ബന്തടുക്ക എന്നിവർ തൈക്ക്വാണ്ടോ, ഷെറിൻ പയ്യന്നൂർ ബോക്സിങ്ങ്, കെ എം കണ്ണൻ കാഞ്ഞങ്ങാട്, സുനിത എസ് കാഞ്ഞങ്ങാട് എന്നിവർ കാരാട്ടെ , ഡോ. വിനീത് ശശി കളരിയിലും പരിശീലനം നൽകി. പരിശീലനം ലഭിച്ച പൊലീസ് ഉദ്യോഗസ്ഥർ എസ് പി സി സ്കൂളുകളിൽ തുടർ പരിശീലനം നൽകും.
0 Comments