ആശുപത്രി പരിസരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ കുത്തി തുറന്ന് 12000 രൂപയും രേഖകളും കവർന്നു.
നീലേശ്വരം കരുവാച്ചയിലെ പ്രദീപിന്റെ ഓട്ടോയിലാണ് മോഷണം. വാഹനത്തിന്റെ ഡാഷ്
ബോർഡ് കുത്തി പൊളിച്ച് പണവും ആധാർ കാർഡ്, ലൈസൻസ് അടങ്ങിയ ബാഗ് കവരുകയായിരുന്നു. ഇന്നലെ
വൈകീട്ടാണ് സംഭവം. ആശുപത്രിക്ക് മുന്നിൽ റോഡരികിൽ നിർത്തിയിട്ടതായിരുന്നു.
0 Comments