Ticker

6/recent/ticker-posts

ആയുസിൻ്റെ ബലം, റോഡിൽ മറിഞ്ഞ സ്കൂട്ടർ യാത്രക്കാരൻ കാർ കയറാതെ രക്ഷപ്പെട്ടത് അൽഭുതകരമായി

നീലേശ്വരം :ആയുസിൻ്റെ ബലം, സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ
 റോഡിൽ മറിഞ്ഞ സ്കൂട്ടർ യാത്രക്കാരൻ എതിരെ വന്ന കാർ കയറാതെ രക്ഷപ്പെട്ടത് അൽഭുതകരമായി. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടത്തിൽപെട്ടു.
നീലേശ്വരം ചോയ്യംങ്കോട് ആണ് വാഹനാപകടം 
 ഇന്ന് രാവിലെയാണ് അപകടം. റോഡിൽ വീണ് കിടന്ന
സ്കൂട്ടർ യാത്രക്കാരനെ അതേ നിമിഷം എത്തിയ കാർ
 ഇടിക്കാതിരിക്കാൻ വെട്ടിച്ചതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്. 
റോഡിൽ കിടന്ന സ്കൂട്ടർ യാത്രക്കാരനെ മുട്ടി മുട്ടിയില്ല എന്ന നിലയിലുള്ള അപകടത്തി
ൻ്റെ സി.സി.ടി സിദൃശ്യം പുറത്ത് വന്നു.
വെട്ടിച്ചുനീക്കിയ കാർ  മതിലിൽ ഇടിച്ചു കയറിയെങ്കിലും
ആർക്കും ഗുരുതര പരുക്കില്ല
Reactions

Post a Comment

0 Comments