കാഞ്ഞങ്ങാട് :ക്വാണ്ടം സയൻസ് ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ശാസ്ത്ര നേട്ടങ്ങൾ സമൂഹത്തിൽ എത്തിക്കുന്നതിനായി സംഘടിപ്പിച്ച ക്വാണ്ടം സയൻസ് എക്സിബിഷൻ ജ്യോതി ശാസ്ത്ര പണ്ഡിതൻ പ്രഫ കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജ് ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇ ചന്ദ്രശേഖരൻ എം.എൽ എ അധ്യക്ഷനായി. ശാസ്ത്ര ഗവേഷണങ്ങളുടെ ഗുണ ഫലങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുമ്പോൾ മാത്രമേ ശാസ്ത്ര പുരോഗതി ലക്ഷ്യം കാണുകയുള്ളു വെന്ന് അദ്ദേഹം പറഞ്ഞു. ക്വാണ്ടം സയൻസ് പോക്കറ്റിലിട്ട് നടക്കുന്ന കാലമാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്വാണ്ടം സയൻസിൻ്റെയും സാങ്കേതിക വിദ്യകളുടെയും വാതിലുകൾ പൊതു ജനങ്ങൾക്കായി തുറന്നിടുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന പ്രദർശനത്തിന് നേതൃത്വം കൊടുക്കുന്നത് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ വെബ് പോർട്ടലായ ലൂക്കയാണ്. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ കലാശാലയിലെ ശാസ്ത്ര സമൂഹ കേന്ദ്രം, വിവിധ സർവകലാശാലകൾ, കോളേജകൾ, ബഹു ജന സംഘടനകൾ എന്നിവയുടെ പിന്തുണയോടെയാണ് കാഞ്ഞങ്ങാട് നെഹ്റുവിൽ ആറു ദിവസത്തെ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9 മണി മുതൽ വൈകീട്ട് 7 മണി വരെയാണ് പ്രദർശന സമയം. ആറു മണിയോടെ സ്റ്റാളുകളിലേക്കുള്ള പ്രവേശനം അവസാനിപ്പിക്കും. കുട്ടികളുടെ ഓൺ ലൈൻ വഴി റെജിസ്റ്റർ ചെയ്ത കുട്ടികൾക്കു പുറമെ പൊതു ജനങ്ങളും പ്രദർശനം കാണാനെത്തും. കാഞ്ഞങ്ങാട് നഗര സഭ ചെയർമാൻ വി.വി. രമേശൻ, നീലേശ്വരം നഗര സഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി, നഗരസഭ കൗൺസിലർ പി.വി. മണി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ എം ദിവാകരൻ, എ.എം ബാലകൃഷ്ണൻ, ജനറൽ കൺവീനർ ഡോ. റീജ., ജില്ലാ ഇൻഫർമേഷൻ ഓഫീസ് എം. മധുസൂദനൻ,ഡോ. ശാലിനി എൻ.ജി.
ഡോ. ശാലിനി കെ,വിനോദ് കുമാർ വി,കോളേജ് യൂണിയൻ ചെയർമാൻ അഭിരാം ,കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
ജില്ലാ സെക്രട്ടറി പി.പി. രാജൻ, എ. മോഹനൻ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന ജില്ലാതല ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സമാപന സമ്മേളനം ജനുവരി 9 ന് ജില്ലാ പഞ്ചായത്ത് ചെയർമാൻ സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും.
.................
വെർച്വലായി കാണാം കണികാ പരീക്ഷണം
ലോകത്തിലെ ഏറ്റവും വലിയ കണികാ പരീക്ഷ ശാലയായ ജനീവയിലെ സോൺ (ദി യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്) നടത്തിയ ഹിഗ്സ് ബോഗ് സോൺ കണികാ പരീക്ഷണത്തിലെ വിവിധ ഭാഗങ്ങൾ കാണുവാനുള്ള സൗകര്യങ്ങൾ പ്രദർശനത്തിൽ ഉണ്ട്. വെർച്വൽ റിയാലിറ്റിയുടെ സഹായത്തോടെയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്. 'ആദിമ കണം 'എന്നറിയപ്പെടുന്ന ഹിറ്റ് ബോസോൺ 2018 മുതൽ 2023 വരെ സോണിൽ നടത്തിയ പരീക്ഷണത്തിലാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. 136 രാജ്യങ്ങൾ സംയുക്തമായി നടത്തിയ പരീക്ഷണത്തിലാണ് പ്രപഞ്ചോല്പത്തി വിശദീ കരിക്കുന്ന ബി ബാംഗ് തീയറി അഥവാ മഹാ വിസ്ഫോടന സിദ്ധാന്തത്തിന് അടിസ്ഥാനമായത്.
0 Comments