Ticker

6/recent/ticker-posts

സി.പി.എം കൊടിമരവും പതാകയും നശിപ്പിച്ചു മൂന്ന് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : മുപ്പത് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ചസി.പി.എം കൊടിമരവും പതാകയും നശിപ്പിച്ചതായി പരാതി.
 മൂന്ന് പേർക്കെതിരെ സി.പി.എം പ്രവർത്തകരുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തു. അജാനൂർ പൊയ്യക്കരയിൽ വലിയപുര തറവാട് വക സ്ഥലത്ത് സ്ഥാപിച്ചിരുന്ന കൊടിമരവും പതാകയും നശിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നശിപ്പിച്ചത്. എം. ഷൈജുവിൻ്റെ പരാതിയിൽ വിദ്യാസാഗർ, വിഷ്ണു, സിദ്ദാർത്ഥ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments