ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ
January 26, 2026
കാഞ്ഞങ്ങാട് :ലോഡ്ജിൽ നിന്നും എം.ഡി.എം.എയുമായി രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോഡ്ജ് മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച മയക്കുമരുന്നാണ് പിടികൂടിയത്. പള്ളിക്കര പള്ളിപ്പുഴയിലെ ഗോകുൽ രാജീവ് 25, ഉദുമ പള്ളത്തെ അനീഷ് നാരായണൻ 31 എന്നിവരാണ് അറസ്റ്റിലായത്. പള്ളത്തെ കോടങ്കൈ ലോഡ്ജ് മുറിയിൽ നിന്നുമാണ് മയക്ക് മരുന്നുമായി പ്രതികൾ പിടിയിലായത്. 3.87 ഗ്രാം എം.ഡി.എം എ പിടികൂടി. ബേക്കൽ എസ്.ഐ ടി . അഖിലിൻ്റെ നേതൃത്വത്തിൽ ഇന്നലെ വൈകീട്ടാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments