Ticker

6/recent/ticker-posts

ഭീതി പരത്തി പേപ്പട്ടി, കടിയേറ്റ പൂച്ച ചത്തു

കാഞ്ഞങ്ങാട് :ഭീതി പരത്തി പേപ്പട്ടി, കടിയേറ്റ പൂച്ച ചത്തു. പിടികൂടാൻ കഴിയാത്ത പേപ്പട്ടി ഓടി നടക്കുന്നതിനാൽ നാട്ടുകാരാകെ ഭീതിയിലാണ്. വളർത്തുമൃഗങ്ങളെയും തെരുവ് പട്ടികളെയും കടിച്ചിട്ടുണ്ട്. കള്ളാർ പഞ്ചായത്തിലെ കൊട്ടോടിയിലും പരിസരങ്ങളിലുമാണ് പേപ്പട്ടി ഭീതി പരത്തിക്കൊണ്ടിരിക്കുന്നത്. ചുള്ളിക്കര ഭാഗത്ത് നിന്നും ഇന്ന് ഉച്ചക്ക് ശേഷമാണ് പട്ടി കൊട്ടോടി ഭാഗത്തെത്തിയത്. വളർത്തുമൃഗങ്ങൾക്ക് കടിയേറ്റതോടെ ജനം ഭീതിയിലായി. കടിയേറ്റവളർത്തു പൂച്ച ചത്തു. പിന്നാലെ പട്ടിയെ പിടികൂടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. വാഴ വളപ്പ്, പേരടുക്കം ഭാഗത്തും പട്ടി എത്തി.
Reactions

Post a Comment

0 Comments