വളയം പിടിക്കാൻ വനിതകളുമെത്തി.
പയ്യന്നൂർ
കെഎസ്ആർടിസി പയ്യന്നൂർ ഡി പ്പോയിൽ ആരംഭിച്ച ഡ്രൈവിങ് സ്കൂൾ ആണ് സൂപ്പറായത്. ഉദ്ദ്യമം
രണ്ടാം വർഷത്തിലേക്ക് കടന്നപോൾ
ഒരു വർഷത്തിനിടെ നാനൂറോളം പേർ ഡ്രൈവിങ് പരിശീലിച്ച് ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ഹെവി ഡ്രൈവിങ്
ടെസ്റ്റിൽ പങ്കെടുത്ത 17 പേരും വിജ യിച്ചു. പയ്യന്നൂർ ഡിപ്പോയിലെ അസി. ട്രാൻസ്പോർട്ട് ഓഫീസർ ആൽവിൻ ടി സേവിയർ, അസി. ഡിപ്പോ എൻജിനിയർ എ. സന്തോഷ്, മുഹമ്മദ് നവാസ്, ഷൈജു എബ്രഹാം, ലിജിത് എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. വനിതാ പരിശീലകയുമുണ്ട്. ഹെവിയോടൊപ്പം ടു വീലർ, ഫോർ വീലർ പരിശീലനം കൂടി നൽകുന്നുണ്ട്. കുറഞ്ഞ ഫീസാണ് ഈടാക്കുന്നത്. ഡ്രൈവിങ് ടെസ്റ്റ് ഡിപ്പോയിൽതന്നെ നടത്തുന്നതും സൗകര്യപ്രദമാണ്. അഡ്മിഷനായി വിളിക്കാം. 9447486751.
0 Comments