കാഞ്ഞങ്ങാട് :അസുഖ ബാധിതനായി ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ഇന്ന് രാവിലെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലാണ് മരണം. കാഞ്ഞങ്ങാട് മീനാപ്പീസിലെ പരേതനായ പി. കെ. ഇബ്രാഹീമിൻ്റെ മകൻ പി.കെ. നൗഫൽ 45 ആണ് മരിച്ചത്. ഐസ് പ്ലാൻ്റിലെ ജീവനക്കാരനായിരുന്നു. എസ്. ടി. യു തൊഴിലാളിയായിരുന്നു.
ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. മാതാവ്: ആയിഷബി. ഭാര്യ: ബുഷ്റ . മക്കൾ: റുഷൈദ, റബിയ. സഹോദരങ്ങൾ: അബ്ദുൾ റഹ്മാൻ, റഷീദ്, ഇസ്ഹാഖ്, ഇസ്മയിൽ, ശഫീഖ്, റാബിയ, ബീഫാത്തിമ, ഷെരീഫ , സഫിഖ. ഖബറടക്കം ഇന്ന് വൈകീട്ട് 4 ന് മീനാമീ പ്പീസ് പള്ളി ഖബർസ്ഥാനിൽ.
0 Comments