കാഞ്ഞങ്ങാട് :കുമ്പള ആരിക്കാട ടോൾപ്ലാസക്ക് സമീപത്ത് നിന്നും എം.ഡി.എം.എയുമായി
നീലേശ്വരം സ്വദേശിയെ പൊലീസ് പിടികൂടി. രാത്രി 11.30 മണിയോടെ ടോൾപ്പാസക്ക് സമീപം സംശയ സാഹചര്യത്തിൽ കണ്ട് ചോദ്യം ചെയ്തപ്പോഴാണ്
0.460 ഗ്രാം എം.ഡി.എം.എ കുമ്പള പൊലീസ് കണ്ടെത്തിയത്. കടിഞ്ഞിമൂലയിലെ സി. മുഹമ്മദ് ഷെഹീർ ഹാൻ 36 ആണ് പിടിയിലായത്. ദേഹപരിശോധന നടത്തി മയക്ക് മരുന്ന് കണ്ടെത്തുകയായിരുന്നു.
0 Comments