കാസർകോട്: കേരളത്തിലേക്ക് വൻതോതിൽ ഗോവൻ മദ്യം കടത്തുന്ന സംഘത്തിലെ പ്രധാന സൂത്രധാരനെ കുമ്പള എക്സൈസ് കർണാടകയിലെ ഹൊന്നാവറിൽ നിന്നും സാഹസികമായി പിടികൂടി. 2023-ൽ മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ 2484 ലിറ്റർ ഗോവൻ മദ്യം പിടികൂടിയ കേസിലെ പ്രധാന പ്രതിയായ കർണാടക കാർവാർ സ്വദേശി രാധാകൃഷ്ണ എസ്. കമ്മത്ത് 61 ആണ് അറസ്റ്റിലായത്.
കാസർകോട് കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് ദീർഘനാളായി ഒളിവിലായിരുന്നു. എക്സൈസ് നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിൽ ഹൊന്നാവർ പൊലീസിന്റെ സഹായത്തോടെയാണ് ഇൻസ്പെക്ടർ കെ.വി. ശ്രാവണനും സംഘവും പ്രതിയെ വീടിനു മുന്നിൽ വെച്ച് പിടികൂടിയത്. ഗോവ, കർണാടക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്നതിൽ മുഖ്യ കണ്ണിയാണ് പ്രതി.
0 Comments