Ticker

6/recent/ticker-posts

യുവാവിനെ കാഞ്ഞങ്ങാട്ട് ലോഡ്ജ് മുറിയിൽ ആക്രമിച്ച് പണം തട്ടിയെടുത്തു, 4 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ബിസിനസ് ആവശ്യാർത്ഥം എത്തിയയുവാവിനെ കാഞ്ഞങ്ങാട്ട് ലോഡ്ജ് മുറിയിൽ ആക്രമിച്ച് പണം തട്ടിയെടുത്തു. സംഭവത്തിൽ
4 പേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. തിരൂർ കാടാമ്പുഴ കാരീക്കാടിലെ ഇ. സമീറുദ്ദീനെ 47 ആക്രമിച്ച് 22000 രൂപയും ഐഡി കാർഡ് അടക്കം രേഖകളും ജിത്തോ വണ്ടിയുടെ രേഖകളും കവർന്നെന്നാണ് പരാതി. ജിഷ്ണു ഉൾപെടെ 4 പേർക്കെതിരെയാണ് കേസ്. കോട്ടച്ചേരിയിലെ ബാറിൽ വച്ച്  പരിചയപ്പെട്ട സമീറുദ്ദീനെ പിന്നീട് അലാമിപ്പള്ളിയിലെ മദ്യശാലയിലേക്ക് കൂട്ടി കൊണ്ട് പോയി. ഇവിടെ വച്ച് രാത്രി മർദ്ദിച്ചു. പിന്നീട് പുലർച്ചെയുവാവ് താമസിക്കുന്ന നോർത്ത് കോട്ടച്ചേരിയിലെ ലോഡ്ജിൽ എത്തിയ സംഘം ഇരുമ്പ് വടി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച ശേഷം പണം തട്ടിയെടുത്തെന്നാണ് പരാതി.
Reactions

Post a Comment

0 Comments