അഷറഫ് 65 നിര്യാതനായി. ഇന്നലെ
വൈകീട്ട് കച്ചവടം നിർത്തി കുശാൽ നഗറിലെ വീട്ടിൽ എത്തിയതായിരുന്നു.
രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വഴിയോര കച്ചവട അസോസിയേഷൻ സി.ഐ.ടി.യു ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന പദവികൾ വഹിച്ചിട്ടുണ്ട്. സി. പി. എം പ്രവർത്തകനായിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗം ടൗൺ പള്ളിക്ക് മുന്നിലായി തുണികച്ചവടം നടത്തി വരികയായിരുന്നു. വഴിയോരവ്യാപാരികൾ ഉച്ചവരെ കടകൾ അടച്ച് അനുശോചിക്കുന്നു. ഖബറടക്കം ഇന്ന് ഉച്ചക്ക് കുശാൽ നഗർ ബദ്രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
0 Comments