Ticker

6/recent/ticker-posts

വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച നിലയിൽ

പയ്യന്നൂർ :പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന് അനുകൂലിച്ച് പ്രകടനം നടത്തിയ ആളുടെ ബൈക്ക് കത്തിച്ച നിലയിൽ. വെള്ളുർ സ്വദേശി പ്രസന്നൻ്റെ ബൈക്കാണ് കത്തിച്ചത്. പ്രസന്നന്റെ നേതൃത്വത്തിൽ ഇന്നലെ  പ്രകടനം നടത്തിയിരുന്നു. രക്തസാക്ഷി ഫണ്ട് തിരിമറി വിവാദം ഉയർത്തിയ കുഞ്ഞികൃഷ്ണനെ ഇന്നലെ സിപിഎം പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് പ്രകടനം നടന്നത്. പയ്യന്നൂർ മാവിച്ചേരിയിൽ സിപിഎം പ്രവർത്തകർ കുഞ്ഞികൃഷ്ണനെതിരെ പ്രതിഷേധവും പ്രകടനം നടത്തി. പ്രകടനത്തിനിടെ പ്രവർത്തകർ കുഞ്ഞികൃഷ്ണൻ്റെ കോലം കത്തിച്ചു.
Reactions

Post a Comment

0 Comments