Ticker

6/recent/ticker-posts

യുവാവ് ജീവനൊടുക്കിയത് വിസ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിനെ തുടർന്ന്

കാഞ്ഞങ്ങാട് : യുവാവ് ജീവനൊടുക്കിയത് വിസ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ കുടുങ്ങി പണം നഷ്ടപ്പെട്ടതിനെ തുടർന്നെന്ന് വ്യക്തമായി.
കാഞ്ഞങ്ങാട് പഴയ കടപ്പുറത്ത് താമസിക്കുന്ന പടന്നക്കാട് കുറുന്തൂരിലെ നായക്കർ വളപ്പിൽ കുഞ്ഞമ്പുവിൻ്റെ മകൻ എൻ. വി. സതീശൻ 49 ആണ് മരിച്ചത്. ഇന്ന്
പുലർച്ചെ 4 മണിക്ക് വീട്ടിൽ നിന്നും പോയ യുവാവിനെ കല്ലൂരാവിയിലെ തറവാട് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീടിന് സമീപം ഓട്ടോറിക്ഷ നിർത്തിയിട്ട നിലയിൽ കണ്ടെത്തി.
ഓട്ടോയിൽ സാധനങ്ങൾ കടകളിലേക്ക് വിതരണം ചെയ്യുന്ന ജോലി ചെയ്ത് വരികയായിരുന്ന യുവാവ് മാസങ്ങൾക്ക് മുൻപ് കേരളത്തിന് പുറത്തുള്ള സംഘത്തിന് സിങ്കപ്പൂരിലേക്ക് വിസക്ക് വേണ്ടി ഓൺലൈനായി പണം നൽകിയതായി പറയുന്നു. പയ്യന്നൂർ സ്വദേശിയും സതീശനൊപ്പം പണം നൽകിയിരുന്നു. എന്നാൽ മാസങ്ങളായിട്ടും വിസ ലഭിച്ചില്ല. തട്ടിപ്പിനിരയായ വിഷമത്തിൽ ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഹോസ്ദുർഗ് പൊലീസ് സ്ഥലത്ത് എത്തി. മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കുറുന്തൂരിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിച്ചു.
ഭാര്യ: മഞ്ജുഷ, മക്കൾ: സൗന്ദര്യ,ശാലിനി, നവിൻ .പിതാവ്: കുഞ്ഞമ്പു .
മാതാവ്: ജാനകി. സഹോദരങ്ങൾ: സജിത, സജിത്, സജീഷ്.
Reactions

Post a Comment

0 Comments