കാഞ്ഞങ്ങാട് : യുവാവിനെ വീടിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രാവണീശ്വരം വെള്ളം തട്ടയിലെ ശ്രീധരൻ്റെ മകൻ വി. ശ്രീജിത്ത് 34 ആണ് മരിച്ചത്. വീടിന് സമീപത്തെ പറമ്പിലെ മരത്തിലാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. വയറിംഗ് തൊഴിലാളിയായിരുന്നു.
0 Comments