Ticker

6/recent/ticker-posts

കുട്ടികളുടെ നഗ്ന വീഡിയോ സൂക്ഷിച്ച 18 കാരൻ്റെ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു

കാസർകോട്:കുട്ടികളുടെ നഗ്ന വീഡിയോ സൂക്ഷിച്ച 18 കാരൻ്റെ ഉൾപ്പെടെ മൂന്ന് പേരുടെ മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. മൂന്ന് പേർക്കെതിരെയും കേസെടുത്തു. നഗ്ന വീഡിയോ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ച് ഷെയർ ചെയ്യുകയും കൂടാതെ വീഡിയോസ് ഡിലീറ്റ് ചെയ്തിരിക്കാൻ സാധ്യത ഉണ്ടെന്നും കണ്ടാണ് മഞ്ചേശ്വരം പൊലീസ് മൂന്ന് പേരുടെ ഫോണുകൾ കസ്റ്റഡിയിലെടുത്തത്. മഞ്ചേശ്വരം കരിമ്പ് വളപ്പിലെ18 കാരൻ്റെ ഫോണാണ് വീട് റെയിഡ് ചെയ്ത് പൊലീസ് പിടികൂടിയത്. കുഞ്ചത്തുർ സ്വദേശിയായ 21കാരൻ്റെ ഫോണും പിടികൂടി. ഉപ്പളകൊടി ബയലിലെ വീട് റെയിഡ് ചെയ്തും നഗ്ന വീഡിയോ സൂക്ഷിച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
Reactions

Post a Comment

0 Comments