Ticker

6/recent/ticker-posts

സമസ്ത നൂറാം വാർഷിക സമ്മേളനം, കാഞ്ഞങ്ങാട്ട് ട്രെയിനുകൾക്ക് താത്ക്കാലിക സ്റ്റോപ്പ്

കാഞ്ഞങ്ങാട്: സമസ്ത നൂറാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി ട്രെയിനുകൾക്ക് കാഞ്ഞങ്ങാട്ട്  താ ത്കാലിക സ്റ്റോപ്പ് അനുവദിച്ചു. മരുസാ ഗർ, മംഗള ലക്ഷദ്വീപ് എക്സ്പ്രസ് എന്നീ തീവണ്ടികൾക്കാണ് കാഞ്ഞങ്ങാട് റെ യിൽവേ സ്റ്റേഷനിൽ ഒരുമിനുട്ട് സ്റ്റോപ്പ് അനുവദിച്ചത്.നേരത്തെ അനുവദിച്ച മറ്റൊരു ട്രെയിൻ സ്റ്റോപ്പിന് പുറമേയാണിത്.
അജ്‌മീർ ജങ്ഷൻ-എറണാകുളം ജങ്ഷൻ മരുസാഗർ എക്സ്‌പ്രസ് (12978) സമ്മേളനത്തി ന്റെ പൊതുക്യാമ്പ് തുടങ്ങുന്ന വെള്ളി യാഴ്ച രാത്രി 9.35-നാണ് കാഞ്ഞങ്ങാട്ട് എത്തുക. ഇതേ വണ്ടി തിരിച്ച് അജ്‌മീറി ലേക്ക് പോകുമ്പോഴും ( 12977) കാഞ്ഞങ്ങാട്ട് നിർത്തും. സമ്മേള നത്തിന്റെ സമാപനദിവസമായ ഞായ റാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വണ്ടി കാഞ്ഞങ്ങാട്ടെത്തുക.
ഡൽഹി നിസാമുദ്ദീൻ-എറണാകുളം ജങ്ഷൻ മംഗള ലക്ഷദ്വീപ് എക്സ്പ്രസിന് വെള്ളി, ശനി ദിവസങ്ങളിലാണ് കാഞ്ഞങ്ങാട്ട് സ്റ്റോപ്പ് അനുവദിച്ചത്. രണ്ട് ദിവ സങ്ങളിലും രാത്രി 11.40-നാണ് വണ്ടി കാഞ്ഞങ്ങാട്ട് എത്തുക.
നേരത്തേ അന്ത്യോദയ എക്സ്പ്രസിനും  കാഞ്ഞങ്ങാട് സ്റ്റോപ്പ് അനു വദിച്ചിരുന്നു. സമസ്ത സമ്മേളനം പ്രമാണിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം.പി യുടെ ഇടപെടലിനെത്തുടർന്നാണ് സ്റ്റോപ്പുകൾ അനുവദിച്ചത്.
Reactions

Post a Comment

0 Comments