Ticker

6/recent/ticker-posts

നേർച്ച ഭക്ഷണത്തെ ചൊല്ലി അക്രമം രണ്ട് പേർക്ക് പരിക്ക്, 7 പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :നേർച്ച ഭക്ഷണത്തെ ചൊല്ലിയുള്ള അക്രമത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. രണ്ട് പരാതികളിലായി
7 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാത്രിയിൽ ആയിരുന്നു സംഭവം. തൃക്കരിപ്പൂർ വെള്ളാപ്പിലെ എം.ടി.പി. റഫീഖിനെ 4 6 ആക്രമിച്ചെന്ന പരാതിയിൽ സഹബാസ്, മുസാഫിൽ, ഫറൂഖ്, ഹാരിസ്, അഷറഫ്, അമീൻ എന്നിവർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പള്ളിയിൽ നേർച്ചയോട് അനുബന്ധിച്ച്
 ഭക്ഷണം വാങ്ങുന്നതിനുള്ള ടോക്കൺ നൽകിയതിലെ അപാകത ചോദ്യം ചെയ്തതിന് ആക്രമിച്ചെന്ന പരാതിയിലാണ് കേസ്. വെള്ളാപ്പിലെ എൻ.കെ. സി. ഹാരിസിനെ 31 ആക്രമിച്ചെന്ന പരാതിയിൽ റഫീഖിനെതിരെ ചന്തേര പൊലീസ് കേസെടുത്തു. നേർച്ച ഭക്ഷണം റഫീഖിന് കിട്ടാത്ത വിരോധത്തിൽ ഇരുമ്പ് പോലുള്ള സാധനം ഉപയോഗിച്ച് തലക്ക് കുത്തി പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments