Ticker

6/recent/ticker-posts

വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ നാല് ലക്ഷം രൂപ തട്ടി ദമ്പതികൾക്കെതിരെ കേസ്

കാഞ്ഞങ്ങാട് :വിസ വാഗ്ദാനം ചെയ്ത് യുവാവിൻ്റെ നാല് ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. വ്യാജനോർവേ ജോബ് ഓഫർ ലെറ്റർ നൽകി കബളിപ്പിച്ചതായും പരാതിയുണ്ട്. കള്ളാറിലെ റോബിൻ ബാബു27 വിൻ്റെ പരാതിയിൽ തൃശൂർ സ്വദേശി ഷൈജു നീരു കെട്ടി ദാമോദരൻ ഭാര്യ സ്മിത എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. തൃശൂർ നഗരത്തിലുള്ള പ്രതികളുടെ സ്ഥാപനത്തിന് ജോബ് വിസ തയാറാക്കി നൽകാൻ അംഗീകാമുണ്ടെന്ന് പറഞ്ഞായിരുന്നു പണം വാങ്ങിയത്. 2024, 26 വർഷത്തിലായിരുന്നു പണം നൽകിയത്. നോർവയിലേക്കുള്ള വിസ നൽകാമെന്നായിരുന്നു വാഗ്ദാനം.
Reactions

Post a Comment

0 Comments