Ticker

6/recent/ticker-posts

സമസ്ത വാർഷിക സമ്മേളനം 8 ന് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, നിയന്ത്രണം അറിയാം

കാഞ്ഞങ്ങാട് :സമസ്തയുടെ നൂറാം വാർഷികാത്തൊടാനുബന്ധിച്ചു 8 ന് കാസർകോട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്. കണ്ണൂർ നിന്നും കാസർകോട് ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ തളിപ്പറമ്പ നിന്നും മലയോര ഹൈവേ വഴി പോകേണ്ടതും, മംഗലാപുരത്തു നിന്നും വരുന്ന വാഹനങ്ങൾ കുമ്പളയിൽ ഭാഗത്തു നിന്നും മലയോര ഹൈവേ വഴി പോകേണ്ടതുമാണ്. 
പരിപാടിക്ക് വരുന്ന വാഹനങ്ങൾ പെരിയ, പൊയ്‌നാച്ചി എന്നിവിടങ്ങളിൽ നിന്നും സർവീസ് റോഡ് വഴി വന്നു ആൾക്കാരെ ഇറക്കി പാർക്കിങ് ഏരിയയിലേക്ക് പോകേണ്ടതുമാണ്. പരിപാടിയിൽ സംബന്ധിക്കുന്ന ആൾക്കാർ സർവീസ് റോഡ്, അണ്ടർപാസേജ്  എന്നിവ കാൽനടക്കായി ഉപയോഗപ്പെടുത്തേണ്ടതാണ് യാതൊരു കാരണവശാലും കൽനടയാത്രയ്ക്ക് നാഷണൽ ഹൈവേ ഉപയോഗിക്കരുത് എന്നും കർശനമായി അറിയിക്കുന്നു.
നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണെന്ന് ജില്ലാ പൊലീസ് മേധാവി ബി വി വിജയ ഭരത് റെഡ്ഢി അറിയിക്കുന്നു

Reactions

Post a Comment

0 Comments