Ticker

6/recent/ticker-posts

വീട് കുത്തി തുറന്ന് 9 പവൻ സ്വർണാഭരണങ്ങളും 87000 രൂപയും കവർന്നു

കാസർകോട്:വീട് കുത്തി തുറന്ന് 9 പവൻ സ്വർണാഭരണങ്ങളും 87000 രൂപയും കവർന്നു. മുൻ വശം വാതിൽ പൂട്ട് തകർത്ത കവർച്ചാ സംഘം കിടപ്പ് മുറിയിലെ അലമാര കുത്തി തുറന്ന് കവർച്ച നടത്തുകയായിരുന്നു. കുമ്പള ഉജാർ ഉളുവാർ ദണ്ഡ ഗോളിയിലെ യു.കെ.യൂസഫിൻ്റെ വീട്ടിലാണ് കവർച്ച.ചെയിനും മോതിരങ്ങളുമടക്കം മോഷണം പോയി. ഇന്നലെ രാത്രി 7 നും ഇന്ന് രാവിലെ 7നും ഇടയിലാണ് കവർച്ച. യൂസഫിൻ്റെ ഭാര്യ കെ. സി.ഫാത്തിബിയുടെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments