കാഞ്ഞങ്ങാട് :ആസ്റ്റർ മിംസ് ഹോസ്പിറ്റലിന്റെ സി എസ് ആർ പ്രൊജക്റ്റ് ആയിട്ടുള്ള ക്ലിയർ സൈട്ന്റെ ഭാഗമായി മഞ്ചേശ്വരം പഞ്ചായത്തിലെ ഗവൺമെന്റ്&എയ്ഡഡ് സ്കൂളുകളിലെ കുട്ടികളുടെ സൗജന്യ കാഴ്ച പരിശോധന നടത്തിയതിന്റെ ഭാഗമായി കാഴ്ച പ്രശ്നം സ്ഥിതീകരിച്ച 63കുട്ടികൾക്ക് മഞ്ചേശ്വരം പഞ്ചായത്തിൽ വെച്ചു സൗജന്യമായി കണ്ണട വിതരണം നൽകി.ക്ലിയർ സൈട് പ്രൊജക്റ്റ് കോർഡിനേറ്റർ ഗോപിക പ്രോഗ്രാമിന് സ്വാഗത പ്രസംഗം നടത്തി.മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് ബഷീർ കാനില പ്രോഗ്രാം ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ആയി എത്തിയിരുന്നത് കാസർകോട് ഡിസ്ട്രിക്റ്റ് പഞ്ചായത്തിലെ ഡെവലപ്പ്മെന്റ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
ഇർഫാന ഇക്ബാൽ ആയിരുന്നു.ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി കണക്ട് ഡെപ്യൂട്ടി മാനേജർ ബിജേഷ് അവർഗൾ പ്രോഗ്രാമിന് നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചു.ഓപ്റ്റോമെട്രിസ്റ്റ് ഫാത്തിമ ലുബാബ, ആസ്റ്റർ വോളന്റീർ ആയിട്ടുള്ള ജസീൽ, ഫീൽഡ് കോർഡിനേറ്റർ ഹരിത എന്നിവർ ഹോസ്പിറ്റലിനെ പ്രതിനിധീകരിച്ച് പ്രോഗ്രാമിൽ പങ്കെടുത്തു.
0 Comments