Ticker

6/recent/ticker-posts

മൂന്നംഗനായാട്ടു സംഘത്തിനെതിരെ പൊലീസ് കേസ്

കാഞ്ഞങ്ങാട് ; വനപാലകരുടെ പിടിയിലായ നായാട്ടുസംഘത്തിനെതിരെപൊലീസും  കേസ് റജിസ്ട്രർ ചെയ്തു. മൂന്നംഗനായാട്ടു സംഘത്തിനെതിരെയാണ് വെള്ളരിക്കുണ്ട് പൊലീസും കേസെടുത്തത്. കൊന്നക്കാട് ചെരുമ്പക്കോടിലെ രാമകൃഷ്ണൻ49, മാലോത്തെ രാജേഷ് 42, മണിക്കയത്തെ രതീഷ് 42 എന്നിവർക്കെതിരെയാണ് കേസ്. മഞ്ചുച്ചാലിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിനരികിൽ പിക്കപ്പ് വാനിൽ തോക്കും തിരകളും സൂക്ഷിച്ചതിനാണ് പൊലീസ് കേസെടുത്തത്. വനപാലകർ റജിസ്ട്രർ ചെയ്ത കേസിൽ
 പ്രതികൾ റിമാൻഡിലാണ്. ഇവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും.
Reactions

Post a Comment

0 Comments