Ticker

6/recent/ticker-posts

പിക്കപ്പ് വാൻ നിറയെ സ്ഫോടക വസ്തു നിറച്ച പടക്കങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

പയ്യന്നൂർ :പിക്കപ്പ് വാൻ നിറയെ സ്ഫോട വസ്തു നിറച്ച പടക്കങ്ങൾ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നാട്ടുകാർ തടഞ്ഞു വച്ച് വിവരം പാെലീസിനെ അറിയിക്കുകയായിരുന്നു. ഇന്ന് വെളളൂർ കോത്തായി മുക്ക് ജംഗ്ഷനിൽ നിന്നും പയ്യന്നൂർ പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നും കൊണ്ട് വന്നതായിരുന്നു. പിക്കപ്പ് ഡ്രൈവർ തമിഴ്നാട് സ്വദേശികറുപ്പസാ മിക്കെതിരെ കേസെടുത്തു. ഒമ്പത്
 വലിയ കാർഡ്ബോർഡ് പെട്ടികളിലാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. വിതരണത്തിന് ഓർഡർ പ്രകാരം കൊണ്ട് വന്നതാണെന്ന് ഡ്രൈവർ പറഞ്ഞു.
Reactions

Post a Comment

0 Comments