Ticker

6/recent/ticker-posts

അർദ്ധരാത്രിയിൽ 20 മിനിറ്റ് നേരം വീടിൻ്റെ വാതിലിൽ മുട്ടി, രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഇന്നലെ അർദ്ധരാതി 11.45 മണി മുതൽ രാത്രി 12.15 മണിവരെ
 20 മിനിറ്റ് നേരം വീടിൻ്റെ വാതിലിൽ മുട്ടിയ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. വീടിന് സമീപം നിർത്തിയിട്ട കാറിൻ്റെ പിൻഭാഗത്തെ ഗ്ലാസ് അടിച്ച് പൊളിക്കുകയും ചെയ്തു. ബേക്കൽ തായൽ മൗവലിലാണ് സംഭവം.ദാരുൽ ബദറുൽ ഹൗസിൽ എം. മഹമൂദിൻ്റെ 60 വീടിൻ്റെ വാതിലിലാണ് തുടർച്ചയായി മുട്ടുകയും കാറിൻ്റെ ഗ്ലാസ് തകർക്കുകയും ചെയ്തത്. റഹീം ഉൾപെടെ രണ്ട് പേർക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. വീടിൻ്റെ സിറ്റ്ഔട്ടിൽ അതിക്രമിച്ച് കയറി വാതിലിൽ മുട്ടിയതായാണ് പരാതി. ഗ്ലാസ് തകർത്തതിൽ 7000 രൂപയുടെ നഷ്ടമുണ്ട്.
Reactions

Post a Comment

0 Comments