Ticker

6/recent/ticker-posts

ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മടിക്കൈയിലെ യുവ സൈനികൻ്റെ മൃതദേഹം എത്തിച്ചു

കാഞ്ഞങ്ങാട്:ഡൽഹിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മടിക്കൈയിലെ യുവ സൈനികൻ്റെ മൃതദേഹം എത്തിച്ചു. ഇന്ന് രാത്രി 10 മണിയോടെ മാവുങ്കാലിൽ എത്തിച്ച മൃതദേഹം ഇവിടെ സഞ്ജീവിനി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
 ഏച്ചിക്കാനം ചെമ്പിലോട്ട് കുണ്ടുവളപ്പിൽ  കെ. വി. നിഷാന്തിൻ്റെ32 മൃതദേഹം ആണ് എത്തിച്ചത്. മംഗ്ളൂരുവിമാനത്താവളം വഴിയാണ്
 മൃതദേഹം എത്തിച്ചത്.
നാളെ രാവിലെ 9ന് മടിക്കൈ അമ്പലത്തുകര
വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും 
പൊതുദർശനത്തിനുവെക്കും.
തുടർന്ന് വീട്ടിൽ എത്തിക്കുന്ന മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
ആദ്യ കൺമണിയുടെ നൂൽ കെട്ട് കഴിഞ്ഞ് ജനു വരി 30ന് ആണ് നിഷാന്ത് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്. നാരായണൻ-ശാന്ത ദമ്പതികളുടെ മക നാണ്. ഭാര്യ: രമ്യബേഡകം. സഹോദരി: രമ്യ.
Reactions

Post a Comment

0 Comments