Ticker

6/recent/ticker-posts

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ അഭ്യാസം : കാർ ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് :കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിന് മുന്നിൽ അഭ്യാസ പ്രകടനമാം വിധം അപകടാവസ്ഥയിൽ
കാർ ഓടിച്ച
ഡ്രൈവർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കെ. എൽ 60 എക്സ് 8007 നമ്പർ കാർ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്. കെ. എസ്. ആർ. ടി. സി ഇൻസ്പെക്ടർ എം.കെ. സജിത് കുമാറിൻ്റെ പരാതിയിലാണ് കേസെടുത്തത്. കാസർകോട് നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബസിന് മുന്നിൽ ചാമുണ്ഡിക്കുന്ന് മുതൽ കാഞ്ഞങ്ങാട് വരെ അപകടകരമാം വിധം കാർ ഓടിച്ചതിനാണ് കേസ്.
കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നേരത്തെ ശുപാർശ ചെയ്തിരുന്നു.
 ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിനും മോട്ടോർ വാഹന  വകുപ്പ് ആണ് ശുപാർശ ചെയ്തത്.
പിന്നാലെയാണ് ഇന്ന് പൊലീസ് കേസുമെടുത്തത്.
ഇതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.വൈറലായ വീഡിയോ ഉൾപ്പെടെ കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നടപടി.
കാഞ്ഞങ്ങാട് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ,
കെ അഭിലാഷ് എന്നിവർ ചേർന്നാണ് 
കാർ ഡ്രൈവറെ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്തത്.
കാറിൽ ബസ് ഇടിക്കാൻ വന്നുവെന്നും,
കാർ കുഴിയിലേക്ക് വീഴാതെ  രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു.
Reactions

Post a Comment

0 Comments