Ticker

6/recent/ticker-posts

കോളിച്ചാൽ സ്വദേശിയായ യുവാവ് നെല്ലിത്തറയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :കോളിച്ചാൽ സ്വദേശിയായ യുവാവിനെ നെല്ലിത്തറയിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
സോഡാ ഫാക്ടറി ഉടമയെയാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.കോളിച്ചാൽ പ്രാന്തർകാവ് സ്വദേശിയും അമ്പലത്തറ നെല്ലിത്തറയിലെ സോഡാ ഫാക്ടറി പാർട്ണറുമായ റോയ് തോമസ് മണ്ണഞ്ചേരി 46 ആണ് മരിച്ചത്.ഇന്ന്
 രാവിലെ നെല്ലിത്തറയിലെ ക്വാർട്ടേഴ്സ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടത്.നെല്ലിത്തറയിലെ സോഡാ ഫാക്ടറി പാർട്ണറാണ്.നേരത്തെ മാവുങ്കാലില്‍ വാഹനങ്ങളുടെ  നമ്പർ പ്ലേറ്റ് നിർമിച്ചു നൽകുന്ന സ്ഥാപനം നടത്തിയിരുന്നു.പ്രാന്തർകാവിലെ തോമസ് കുട്ടി അമ്മ ദമ്പതികളുടെമകനാണ്.മക്കൾ ഫെബിൻ, ഫെബിന.സഹോദരങ്ങൾ. റെജീഷ്. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments