Ticker

6/recent/ticker-posts

സർവീസ് റോഡിൽ കൂട്ട വാഹനാപകടം യുവാവ് മരിച്ചു

കാസർകോട്:  സര്‍വ്വീസ് റോഡിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ഇന്ന് രാവിലെ ബന്തിയോട് ആണ് അപകടമുണ്ടായത്.
മംഗ്ളൂരു സ്വദേശി നിരഞ്ജനാണ് മരിച്ചത്.മറ്റൊരു ബൈക്കിലുണ്ടായിരുന്ന നിരഞ്ജന്റെ സുഹൃത്ത് കൃതിക് ബെന്നി ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്.
 രണ്ട് ബൈക്കുകളും,പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാസര്‍കോട് ഭാഗത്തു നിന്നു മംഗ്ളൂരു ഭാഗത്തേക്ക് നിരഞ്ജനും സുഹൃത്തുക്കളും രണ്ട് ബൈക്കുകളിലായി പോകുകയായിരുന്നു.ബന്തിയോട് എത്തിയപ്പോള്‍ എതിരെ വരികയായിരുന്ന പിക്കപ്പുമായി നിരഞ്ജനും കൃതിക്കും ഓടിച്ച ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു.
സംഭവത്തില്‍  പൊലീസ് അന്വേഷണം ആരംഭിച്ചു. കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments