തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഇന്നലെ വൈകുന്നേരം 4.30 മണിയോടെ വയറു വേദനയും പിന്നാലെ ഛർദ്ദിയും അനുഭവപ്പെട്ട് ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കാസർകോട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പാലക്കുന്നിലെ കൺസ്ട്രക്ഷൻ ബിസിനസ് നടത്തി വന്ന കണ്ണൂർ സ്വദേശിയും എറണാകുളം മറൈൻഡ്രൈവിൽ അപ്പാർട്ടുമെൻ്റിലെ നിവിൻ രവി 39 ആണ് മരിച്ചത്. വർഷങ്ങളായി പാലക്കുന്ന് കേന്ദ്രീകരിച്ച് ബിസിനസ് ചെയ്യുകയായിരുന്നു. കാസർകോട് ആശുപത്രിയിൽ ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments