Ticker

6/recent/ticker-posts

നീലേശ്വരം ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിലെ കെട്ടിടമുറികൾ വാടകക്ക് നൽകാൻ നടപടികളാരംഭിച്ചു

നീലേശ്വരം നഗരസഭ പുതുതായി നിര്‍മ്മിച്ച ബസ്സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സിലെ കെട്ടിട മുറികള്‍ ലൈസന്‍സ് ഫീ വ്യവസ്ഥയില്‍ വാടകക്ക് ഏല്‍പ്പിച്ച് കൊടുക്കുന്നത് സംബന്ധിച്ച കരട് ബൈലോ നഗരസഭാ കൗണ്‍സില്‍യോഗം ഐകകണ്ഠേന അംഗീകരിച്ചു.
താഴത്തെ നിലയില്‍ 11 മുറികളും ഒന്നാം നിലയില്‍ ഒരു ഹാളും രണ്ടും മൂന്നും നിലകളില്‍ 2 വീതം ഹാളുകളും ഉള്‍പ്പെടെ ആകെ 16 മുറികളാണ് ലേല നടപടികളില്‍ ഉള്‍ക്കൊള്ളുന്നത്. കരട് ബൈലോ ഒരു മാസത്തെ സമയം നല്‍കി ആക്ഷേപങ്ങള്‍ ക്ഷണിച്ച് കൊണ്ട് അന്തിമമാക്കുന്നതിൻ്റെ അടിസ്ഥാനത്തില്‍ കൗണ്‍സില്‍ അംഗീകരിച്ച് ലേല നടപടികളിലേക്ക് കടക്കും. 
    12000 രൂപ മുതല്‍ 160000 രൂപ വരെ റൂമുകള്‍ക്ക് മിനിമം വാടകയായും, 3 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ ഡെപ്പോസിറ്റായും തുക നിശ്ചയിച്ചിട്ടുണ്ട്. 10 ശതമാനം മുറികള്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് നീക്കി വെച്ചിട്ടുള്ളതും നഗരസഭാ പഴയ ബസ്സ്റ്റാന്‍റ് കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന ആളുകള്‍ക്ക് ഡെപ്പോസിറ്റ് ഇനത്തില്‍ 50 ശതമാനം തുക കുറവ് വരുത്തിയിട്ടുള്ളതുമാണ്. ലേലനടപടികള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ അവസാന വാരത്തോടെ ബസ്സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് പൂര്‍ണ്ണ പ്രവര്‍ത്തനസജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Reactions

Post a Comment

0 Comments