Ticker

6/recent/ticker-posts

പുത്തൻ കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട്: റജിസ്ട്രേഷൻ ആവാത്ത
പുത്തൻ കാറിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പൊലീസ്പിടികൂടി.ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫും വിദ്യാനഗർ പൊലീസും ചേർന്ന് ഇന്നലെ വൈകീട്ട് കെട്ടി കല്ല് - നാലാം മൈൽ റോഡിൽ പൊടിപ്പള്ളത്ത് നിന്നു മാണ് പിടികൂടിയത്. ഉപ്പള ഹനുമാൻടെമ്പിളിന് സമീപത്തെ ഷമീർ 28, നെല്ലിക്കട്ടചെന്നടുക്കത്തെ ജാഫർ സാദിഖ് 25 എന്നിവരാണ് പിടിയിലായത്. ഐ 20 കാറും 0.45 ഗ്രാം എം.ഡി.എം എ യും പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാനഗർ എസ്.ഐ കെ.പി.സഫ് വാൻ, എ.എസ്.ഐ മാരായ കൊച്ചുറാണി, നാരായണൻ, പ്രൊബേഷണൽ എസ്ഐഎം. രമേഷ് 
ഡാൻസാഫ് അംഗങ്ങളായ
നിജിന് കുമാർ ,രജീഷ് കാട്ടാമ്പള്ളി
റിതേഷ്,അനീഷ്‌
ഭക്ത ഷൈവൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Reactions

Post a Comment

0 Comments