Ticker

6/recent/ticker-posts

ഓട്ടോറിക്ഷയും ടാങ്കറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് : ഡ്രൈവർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : ഓട്ടോറിക്ഷയു ടാങ്കറും കൂട്ടിയിടിച്ച് സ്തീകളും കുട്ടിയുമുൾപെടെ
മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ ടാങ്കർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ചിത്താരി മാട്ടുമ്മൽ സ്വദേശികളായ മുഹമ്മദ് ഹാരിസിൻ്റെ ഭാര്യ എം.എം. ജുവൈരിയ 35, മകൾ ഫാത്തിമത്ത് സെഹറിസി 6, സഹോദരൻ്റെ ഭാര്യ സുമയ്യ 29 എന്നിവർക്കായിരുന്നു പരിക്ക്. കഴിഞ്ഞ ദിവസംവൈകീട്ട്
കൊട്ടോടി ഭാഗത്ത് നിന്നും ചുള്ളിക്കര ഭാഗത്തേക്ക് പരിക്കേറ്റവർ സഞ്ചരിച്ച ഓട്ടോയിൽ എതിരെ വന്ന ടാങ്കർ പയ്യച്ചേരിയിൽ വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ജുവൈരിയക്ക് ഗുരുതരമായും പരിക്കേറ്റിരുന്നു. അപകടമുണ്ടാക്കിയ ടാങ്കർ ഡ്രൈവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്.
Reactions

Post a Comment

0 Comments