കാസർകോട് ഭൂമി സംബന്ധമായ തർക്കത്തെ തുടർന്ന് നാല്പത്തിയഞ്ചുകാരന് ക്രൂരമർദ്ദനം.
കൊലാച്ചിയടുക്കം സ്വദേശി അബ്ദുൾ ഹാരിസിനെയാണ്
ഒരു സംഘം ഇരുമ്പ് വടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചത്.ഗുരുതരമായ പരിക്കേറ്റ യുവാവ് ചികിത്സയിലാണ് .
മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.
പിതാവിന്റെ സ്വത്തിൽ കൂടി റോഡ് നിർമ്മിച്ച് തരാമെന്ന് പറഞ്ഞ് പലരോടും പണം വാങ്ങുന്നത്
ചോദ്യം ചെയ്തതിൽ പ്രകോപിതരായാണ്
മൂന്നംഗ സംഘം അബ്ദുൽ ഹാരിസിനെ ആക്രമിച്ചതെന്നാണ് പരാതി. നാലുദിവസം മുൻപ് ഈ വിഷയത്തിൽ അബ്ദുൾ ഹാരിസും, സംഘാംഗവും തമ്മിൽ വാക് തർക്കം നടന്നിരുന്നു.
ഇതിൻ്റെ തുടർച്ചയായാണ്
കഴിഞ്ഞദിവസം മൂന്നംഗ സംഘം
കോലാച്ചിയടുക്കത്ത് വെച്ച് ഇരുമ്പു വടികൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി തന്നെ ആക്രമിച്ചതെന്ന് അബ്ദുൽ ഹാരിസ് പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് യുവാവ്.
തലയ്ക്കും,
ദേഹമാസകലവും പരിക്കേറ്റിട്ടുണ്ട്.
മുക്കിൻ്റെ പാലം തകരുകയും ചെയ്തിട്ടുണ്ട്. മൂന്ന് പേർക്കെതിരെ
കേസെടുത്തിട്ടുണ്ട്.
0 Comments