Ticker

6/recent/ticker-posts

ലൈസൻസും ഹെൽമറ്റും വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു, യുവാവിനെതിരെ കേസ്

കാഞ്ഞങ്ങാട് :ലൈസൻസും ഹെൽമറ്റും വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടർ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്കൂട്ടർ ഓടിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. അപകടമുണ്ടാക്കും വിധം അജാഗ്രതയിൽ ഓടിച്ച ഇലക്ട്രിക് സ്കൂട്ടറാണ് ചന്തേര പൊലീസ് പിടികൂടിയത്. അപകടകരമായ രീതിയിൽ സ്കൂട്ടർ ഓടിച്ചതിനാണ് കേസ്. പ്രായം പ്രശ്നമല്ലാത്ത, ലൈസൻസ് ആവശ്യമില്ലാത്ത ഇത്തരം സ്കൂട്ടറുകൾ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. പൊലീസിന് പിടികൂടാൻ നിയമമില്ലെന്ന് പറഞ്ഞ് ഇത്തരം സ്കൂട്ടറുകളിൽ മൂന്ന് പേർ വരെ സഞ്ചരിക്കുകയും ഹെൽമറ്റ് ധരിക്കാതെ പൊലീസിന് മുന്നിൽ തലങ്ങും വിലങ്ങും ഓടുന്നു. മറ്റ് വാഹനങ്ങൾക്ക് കൂടി ഇത്തരത്തിലുള്ള ഡ്രൈവിംഗ് ബുദ്ധിമുട്ടാവുകയും അപകടമുണ്ടാക്കുന്നതായി കണ്ടതോടെയാണ് നടപടിയുമായി പൊലീസ് രംഗത്ത് വന്നത്. അജാഗ്രതയിൽ ഓടുന്ന ഇത്തരം വാഹനങ്ങൾ തുടർന്നും പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. ബേക്കൽ , കാഞ്ഞങ്ങാട്ടും മൂന്ന് പേർ വരെ സഞ്ചരിക്കുന്ന ഇത്തരം വാഹനങ്ങൾ പതിവ് കാഴ്ചയാണ്.
Reactions

Post a Comment

0 Comments