കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ നിന്നും
മയക്ക് മരുന്നുമായി
യുവാവിനെ പിടികൂടി. കോട്ടച്ചേരിയിൽ നിന്നും ഇന്നലെ രാത്രി 11 മണിയോടെയാണ് യുവാവ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്. നോർത്ത് ചിത്താരികപ്പണയിൽ സി.കെ. യാസിൻ 42 ആണ് പിടിയിലായത്.
കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാന പാതയുടെ കിഴക്ക് വശത്തുള്ള കടയുടെ മുൻവശത്ത് നിന്നും 0.2 ഗ്രാം മെത്താഫെറ്റമിനുമായാണ് പിടികൂടിയത്. ഹോസ്ദുർഗ് എക്സൈസ് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണുകുമാർ സിവിൽ എക്‌സൈസ് ഓഫീസർ രാഹുൽ ,സിഇഒ ഡ്രൈവർ രാജീവൻ ,പ്രിവന്റീവ് ഓഫീസർ ശ്രീകാന്ത് എന്നിവർ ചേർന്നാണ് പിടികൂടി കേസെടുത്തത്.
0 Comments