കാഞ്ഞങ്ങാട് :കേരള പൊലീസ് അസോസിയേഷൻ 36-ാം ജില്ലാ സമ്മേളനം പൊയിനാച്ചിയിൽ ഉദുമ എം എൽ എ സി . എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. മാറിവരുന്ന കാലഘട്ടത്തിൽ നീതി നിർവ്വഹണം സുഗമമാക്കുന്നതിന് പൊലീസ് സ്റ്റേഷനുകളിലെ കുറ്റാന്വേഷണ ജോലികളും, ക്രമസമാധാന പാലനവും വേർതിരിച്ച് പൊലീസ് സേവനം കാലാനുസൃതമായ് പരിഷ്ക്കരിക്കണമെന്ന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ. പി എ ജില്ലാ പ്രസിഡന്റ് പി. പ്രകാശൻ അധ്യക്ഷനായി. ജില്ലാ സമ്മേളനത്തിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് സി.എം. ദേവദാസൻ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. പി. സുരേഷ്ബാബു, കെ പി എ സംസ്ഥാന ജോയിൻറ് സെക്രട്ടറി സഞ്ജു വി കൃഷ്ണൻ, കെ.പി ഒ.എ ജില്ലാ സെക്രട്ടറി പി.രവീന്ദ്രൻ , സംസ്ഥാന നിർവ്വാഹക സമിതി അംഗം എം. സദാശിവൻ, കെ.പി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം എ. പി. സുരേഷ്, പൊലീസ് ഹൗസിംഗ് സഹകരണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടർ ഇ.വി.പ്രദീപൻ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ടി. രാജേഷ് നന്ദി പറഞ്ഞു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം എ.എസ്.പി അച്ചുത് അശോക് ഉദ്ഘാടനം ചെയ്തു. കെ. പി. എ സംസ്ഥാന നിർവ്വാഹക സമിതി അംഗം ടി.വി. ജയേഷ് , ജില്ലാ പെ)ലീസ് സഹകരണ സംഘം പ്രസിഡന്റ് ടി. ഗിരീഷ് ബാബു ആശംസകൾ അറിയിച്ചു. സംസ്ഥാന സെക്രട്ടറി എ. സുധീർഖാൻ സംഘടനാ റിപ്പോർട്ടും,ജില്ലാ സെക്രട്ടറി പി. വി. സുധീഷ് പ്രവർത്തന റിപ്പോർട്ടും, ജില്ലാ ട്രഷറർ കെ. അജിത്ത്കുമാർ വരവ് ചെലവ് കണക്കും, ഓഡിറ്റ് കമ്മിറ്റി അംഗം എൻ.ഡി. വിനീത് ഓഡിറ്റ് റിപ്പോർട്ടും, കെ പി എ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. പ്രമോദ് പ്രമേയാവതരണവും നടത്തി. ജില്ലയിലെ മുഴുവൻ യൂണിറ്റിൽ നിന്നും പ്രതിനിധികൾ ചർച്ചയ്ക്കായി പങ്കെടുത്തു. ചർച്ചയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടറിയും, ജില്ലാ സെക്രട്ടറിയും മറുപടി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.വി.ലിജിൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എം.രഞ്ജീഷ് അനുശോചന പ്രമേയവും, ജില്ലാ നിർവ്വാഹക സമിതി അംഗം കെ. വി. സൗമ്യ നന്ദി പറഞ്ഞു.
0 Comments