കാഞ്ഞങ്ങാട് :കിഴക്കുംകരയിൽ ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബല്ല മൈക്കാനത്തെ പി.എച്ച്. രാമൻ 58 , മകൾ ആതിര 26, രാമൻ്റെ അനുജൻ്റെ ഭാര്യ
ബേബി 48 എന്നിവർക്കാണ് പരിക്കേറ്റത്. മാവുങ്കാൽ ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്നു ഓട്ടോ . റോഡരികിലെ മതിലിൽ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments