Ticker

6/recent/ticker-posts

കാസർകോടിന് കരുത്തായി ആസ്റ്ററിൻ്റെ ഗാസ്ട്രോ പരിചരണം

കാസർകോട്:കാസർകോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ വിഭാഗം 150ൽ അധികം പ്രൊസീജിയേഴ്സ് പൂർത്തീകരിച്ചു.  ഗ്യാസ്‌ട്രോ വിഭാഗം തുടങ്ങി 2 മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്.  ഹോസ്പിറ്റലിൽ  നടന്ന പ്രേത്യേക ചടങ്ങിൽ ഗ്യാസ്‌ട്രോ വിഭാഗം ഡോക്ടർമാരായ ജസീൽ,  കിരൺ എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷിച്ചു.  ചടങ്ങിൽ ആസ്റ്റർ ഹോസ്പിറ്റൽ കാസർകോട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സുധീർ ബാസുരി, ആസ്റ്റർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടറും ആസ്റ്റർ ലാബ്സ്, ഹോം കെയർ കേരള ക്ലസ്റ്റർ മേധാവി ഡോ. സൂരജ്,  ക്രിട്ടിക്കൽ കെയർ മേധാവിയും സി എം എസ്സും ആയ ഡോ. സാജിദ് സലാഹുദീൻ, ഓപ്പറേഷൻ ഹെഡ് അശ്വന്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. കാസർകോടിലെ സുപ്രധാനമായ  മുഹൂർത്തമാണ് കടന്നു പോയതെന്നും, ഇനിയും കാസർകോടിന് കരുതലും താങ്ങുമായി മികച്ച ചികിത്സ മിതമായ നിരക്കിൽ നൽകി ആസ്റ്റർ മിംസ് കൂടെയുണ്ടാകുമെന്നും ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.
Reactions

Post a Comment

0 Comments