കാഞ്ഞങ്ങാട് :കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസ്സിന് മുന്നിൽ അഭ്യാസ പ്രകടനം നടത്തിയ
കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ചെറുവത്തൂർ സ്വദേശി ഷാഹിദ് ഷാഹുലിനെതിരെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
കോട്ടയത്ത് നിന്നും കാസർകോട് ഡിപ്പോയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസിനെ
മുൻപിൽ അപകടകരമാം വിധം
മാർഗ തടസം സൃഷ്ടിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ആണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി.
ലൈസൻസ് സസ്പെൻഡ് ചെയ്യാനും മലപ്പുറം എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ അഞ്ച് ദിവസത്തെ നിർബന്ധിത പരിശീലനത്തിനും മോട്ടോർ വാഹന വകുപ്പ് ശുപാർശ ചെയ്തു.
ഇതിന് പുറമെ കോടതിയിൽ പിഴയും അടക്കണം.
കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് മുൻപിൽ 12 കിലോമീറ്റർ ദൂരമാണ് തടസം
സൃഷ്ടിച്ചത്.
കഴിഞ്ഞദിവസം കാസർകോട് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസിന് മുൻപിൽ ആയിരുന്നു അഭ്യാസപ്രകടനം.
ഇതിൻെറ ദൃശ്യങ്ങൾ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്.വൈറലായ വീഡിയോ ഉൾപ്പെടെ കെഎസ്ആർടിസി നൽകിയ പരാതിയിലാണ് നടപടി.
കാഞ്ഞങ്ങാട് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ പ്രവീൺകുമാർ,
കെ അഭിലാഷ് എന്നിവർ ചേർന്നാണ്
കാർ ഡ്രൈവറെ കണ്ടെത്തി നടപടിക്ക് ശുപാർശ ചെയ്തത്.
കാറിൽ ബസ് ഇടിക്കാൻ വന്നുവെന്നും,
കാർ കുഴിയിലേക്ക് വീഴാതെ രക്ഷപ്പെട്ടതാണെന്നും യുവാവ് മോട്ടോർ വാഹന വകുപ്പിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.
0 Comments